
നൂറ് ശതമാനം പെര്‍ഫക്ഷനോടെ പൂര്‍ത്തിയായ സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് പൂര്‍ത്തിയായതതെന്ന് കടകംപള്ളി സുരേന്ദ്രന്‍. പങ്കെടുത്ത പതിമൂന്ന് സംസ്ഥാന സമ്മേളനങ്ങളില്‍ വച്ച് ഏറ്റവും രാഷ്ട്രീയ സമഗ്രത ഉണ്ടായ സമ്മേളനമാണ് കൊല്ലത്ത് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരന്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങൾ തന്നെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങൾക്ക് വേണ്ടി ആവശ്യങ്ങൾ ഉന്നയിക്കുന്ന ആളല്ല താനെന്നും അത് ലഭിക്കാത്തപ്പോൾ പിണങ്ങി പോകുന്ന ആളുമല്ല താനെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് യാതൊരു മോഹഭംഗവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

