നാടിനെ നടുക്കിയ കടലുണ്ടി ട്രെയിന്‍ അപകടത്തിന് 24 വര്‍ഷം; നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായി അസീസ്

kadalundi-train-accident-asees

2001 ജൂണ്‍ 22. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട 6602-ാം നമ്പര്‍ മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് പതിക്കുന്നു. 52 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 222-ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നാടിനെ നടുക്കിയ കടലുണ്ടി ട്രെയിന്‍ അപകടത്തിന് 24 വര്‍ഷം.


ജീവിതത്തില്‍ ചില ദിനങ്ങളൊക്കെ പലര്‍ക്കും മറക്കാന്‍ പറ്റാത്ത ഓര്‍മകളുള്ള ദിനങ്ങളായി മാറും. മരണം വരെ ആ ദിനങ്ങള്‍ അങ്ങനെ തന്നെയാകും. കോഴിക്കോട് ഒളവണ്ണയിലും ജൂണ്‍ 22ാം തീയതി മറക്കാത്ത അനുഭവമായ ഒരാളുണ്ട്. രക്ഷാപ്രവര്‍ത്തകനായ നാഗത്തും പാഠം മഠത്തില്‍ അസീസ്. കടലുണ്ടി ട്രെയിന്‍ അപകടം നടന്ന ജൂണ്‍ 22ാം തീയതി ഇന്നും അബ്ദുല്‍ അസീസ് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ത്തുവയ്ക്കുന്നുണ്ട്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അസീസിന് എല്ലാ വര്‍ഷവും 2001 ജൂണ്‍ 22 നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ്.

Read Also: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകും; കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിരവധി ചെറുതും വലുതുമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും കടലുണ്ടിയിലെ ട്രെയിന്‍ ദുരന്തത്തിന്റെ 24 വര്‍ഷം പിന്നിടുന്ന ഈ ദിവസവും അസീസിന് ഒരു പ്രാർഥനയേയുള്ളൂ. ജീവിതത്തില്‍ ഇനിയൊരിക്കലും ഇതുപോലൊരു ദുരന്തം ഉണ്ടാവരുതേ എന്ന്. വെള്ളത്തില്‍ മുങ്ങുന്ന ബോഗികളില്‍ നിന്ന് ജീവനുള്ള മനുഷ്യര്‍ രക്ഷക്കുവേണ്ടി കൈമാടി വിളിക്കുന്ന ആ കാഴ്ച ഇന്നും അസീസിന്റെ മനസില്‍ നോവായി നില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News