കടമക്കുടിയിലെ കൂട്ട ആത്മഹത്യ; കാരണം ഓൺലൈൻ വായ്പ എന്ന് സൂചന

എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടിയിൽ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ വായ്പ എന്ന് സൂചന. ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ വായ്പ കെണിയിൽ അകപ്പെട്ടതായാണ് സൂചന ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Also read:ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും; മന്ത്രി ഡോ. ബിന്ദു

ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടി സ്വദേശികളായ നിജോ (39) ഭാര്യ ശിൽപ(32) മക്കളായ ഏദൻ (7) ആരോൺ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News