ഓര്‍മകളിലൂടെ… കവിത ചൊല്ലി ചൊല്ലി അരങ്ങുകള്‍ കീഴടക്കിയ കടമ്മനിട്ട രാമകൃഷ്ണന്‍

. സിന്ദൂരി വിജയന്‍

നാട്ടുവഴികളില്‍ പടയണിത്താളത്തില്‍ കവിതകള്‍ ഉച്ചത്തില്‍ ചൊല്ലി ജീവിതത്തെ ആഘോഷമാക്കിയ കടമ്മനിട്ട രാമകൃഷ്ണന്‍. ചുല്‍ക്കവിതകളുടെ സൗന്ദര്യം 80കളിലും 90കളിലും മലയാളി ആസ്വദിച്ചത് ഈ ഖനകാംബിക ശബ്ദത്തിലൂടെയാണ്. കവിത ചൊല്ലി ചൊല്ലി അരങ്ങുകള്‍ കീഴടക്കിയ പോസ്റ്റല്‍ ജീവനക്കാനായിരുന്നു കടമ്മനിട്ട. അദ്ദേഹത്തിനോടൊപ്പം ഇന്നും ഒരു വലിയ സുഹൃത്ത് വലയുമുണ്ടാകും. മുരളിയും കാവാലവും ഡി വിനയചന്ദ്രനും കാക്കനാടനും കുഞ്ഞുണ്ണി മാഷും ജോണി അങ്ങനെയാണ് നീണ്ടുപോകുന്നു അവരുടെയൊക്കെ താവളമായ വള്ളിക്കോട്ട് ചെറിയ വീട്ടില്‍ നിന്നും രാപ്പകല്‍ വ്യത്യാസമില്ലാതെ കവിതകള്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നു.

ALSO READ: നെയ്യാറ്റിന്‍കരയില്‍ കുട്ടികളുടെ നൃത്താവിഷ്‌കാരം തടഞ്ഞ സംഭവം; നീതിപീഠങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

കടമ്മനിട്ടിയുടെ കവിതകള്‍ക്ക് കണ്ണില്‍ കാണുന്നതെന്തും വിത്താണ്. കുറത്തി കോഴി, കാട്ടാളന്‍, ഒരു പശുക്കുട്ടിയുടെ മരണം അങ്ങനെ നിത്യജീവിതത്തിലും സമകാലിക ജീവിതത്തിലും കണ്ടതും കേട്ടതും അറിഞ്ഞതും എല്ലാം അദ്ദേഹത്തിന്റെ കവിതകള്‍ക്ക് പ്രമേയങ്ങളായി. അടിയന്തരാവസ്ഥക്കാലത്ത് ഭാര്യയെ കുറിച്ച് എഴുതിയ ശാന്ത എന്ന കവിതയും അതിനോട് മികച്ച ഉദാഹരണമാണ്. കാലാതീതമാണ് കടമ്മനിട്ടയുടെ കവിതയും രാഷ്ട്രീയവും ജീവിതത്തിലുടനീളം ഇടത് സഹയാത്രികനായിരുന്ന കടമിനിട്ട തന്റെ തൂലിക പലപ്പോഴും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ചലിപ്പിച്ചിട്ടുണ്ട് ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മയ്ക്കായി കുറിച്ച് എന്ന കവിത അതിന് ഉത്തമ ഉദാഹരണമാണ്.

ALSO READ: പ്രധാനമന്ത്രി പദവിയിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ് ആസ്ഥാനത്തെത്തി മോദി; വിരമിക്കല്‍ സന്നദ്ധത അറിയിക്കാനെന്ന് സഞ്ജയ് റാവത്ത്

എഴുതിയും ഉറക്കചൊല്ലുകയും ചെയ്യുന്ന കടമനിട്ട തന്റെ വരികളിലൂടെ കാലങ്ങള്‍ക്കു മുമ്പ് എതിര്‍ത്ത സംഘപരിവാര്‍ രാഷ്ട്രീയം ഇന്ന് കലയ്ക്കും സാഹിത്യത്തിനും മോഡിഫിക്കേഷന്‍ വരുത്തുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കടമനിക്കയുടെ കവിതകള്‍ക്ക് രാഷ്ട്രീയമായി കാലികമായി പ്രസക്തി ഇരട്ടിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News