
കടത്തനാട് ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സൊസൈറ്റി ഭാരവാഹികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നിലവിലെ ഭാരവാഹികളെ കൂടാതെ കോൺഗ്രസ് നേതാവും മുൻ സൊസൈറ്റി പ്രസിഡൻ്റുമായ ടി വി സുധീർ കുമാറിനെയും ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. യുഡിഎഫ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ തട്ടിപ്പിനിരയായ നിക്ഷേപകൻ ഇബ്രാഹിംഹാജി ആത്മഹത്യ ചെയ്ത സുധീർകുമാറിൻ്റെ വീട്ടിലും താമസ സ്ഥലത്തും ക്രൈംബ്രാഞ്ച് പരിശോധന നടത്തും. കൂടാതെ റെയ്ഡിൽ പിടിച്ചെടുത്ത സൊസൈറ്റി രേഖകളുടെ പരിശോധനയും ഇന്നാരംഭിക്കും.
Also read: സിബിഎസ്ഇ പുനർ മൂല്യനിർണയം; വെബ്സൈറ്റിനെ ലക്ഷ്യമാക്കി വൻ ഹാക്കിങ് ശ്രമം നടന്നതായി അധികൃതർ
നേരത്തെ യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് സ്ഥാപനം ക്രൈംബ്രാഞ്ച് സീൽ ചെയ്തിരുന്നു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

