കടത്തനാട് സൊസൈറ്റി തട്ടിപ്പ്; മുഖ്യപ്രതി റിനീഷ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ

കടത്തനാട് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി റിനീഷ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. കോട്ടയം പാലയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. 9 മണിയോടെ വടകരയിൽ എത്തിക്കും.

മുഖ്യപ്രതിയായ റിനീഷിനായി ക്രൈംബ്രാഞ്ച് ലുക്ക‍ൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റിനീഷിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സൊസൈറ്റിയിലെ നിക്ഷേപം സ്വീകരിക്കുന്നതിലും പണം തിരിമറി നടത്തിയതിലും റിനീഷിന് മുഖ്യപങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Also Read: 19 ദിവസം പിന്നിട്ട് ജന്തർ മന്ദിറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

നിക്ഷേപത്തുക ലഭിക്കാത്തതിൻ്റെ പേരിൽ വയോധികനായ ഇബ്രാഹിംഹാജി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നലെയാണ് കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News