റബാഡ നാട്ടിലേക്ക് പോയത് വ്യക്തിപരമായ കാര്യത്തിനല്ല; മയക്കുമരുന്ന് ഉപയോഗിച്ചതിനാലുള്ള സസ്പെൻഷൻ

kagiso-rabada

മയക്കുമരുന്ന് ഉപയോഗത്തിന് താത്കാലിക സസ്പെന്‍ഷന്‍ അനുഭവിച്ചതായി സമ്മതിച്ച് കഗിസോ റബാഡ. ഇതിനാലാണ് ഏപ്രില്‍ 3ന് ഐ പി എല്‍ നടക്കവെ ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ആ സമയത്ത്, സുപ്രധാന വ്യക്തിപരമായ കാര്യത്തിനായി റബാഡ പോയെന്നാണ് ടീമായ ഗുജറാത്ത് ടൈറ്റന്‍സ് പറഞ്ഞിരുന്നത്. അദ്ദേഹം എപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് സൂചിപ്പിച്ചിരുന്നില്ല.

ഈ വര്‍ഷം ജനുവരി- ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 വേളയിലാണ് റബാഡയുടെ മയക്കുമരുന്ന് ഉപയോഗം. ആ ടൂര്‍ണമെന്റില്‍ അദ്ദേഹം എം ഐ കേപ് ടൗണിലാണ് കളിച്ചത്. അതിനുശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. അദ്ദേഹത്തിന് എത്രനാള്‍ ശിക്ഷ ലഭിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. കളിക്കളത്തിലേക്ക് ഉടനെ തിരിച്ചുവരവുണ്ടാകുമെന്നാണ് റിപ്പോർട്ട്. മാര്‍ച്ച് 29 മുതല്‍ റബാഡ ഒരു മത്സരവും കളിച്ചിട്ടില്ല.

Read Also: വരണ്ട പിച്ച് മുതലെടുക്കാന്‍ ബാറ്റിങ് തെരഞ്ഞെടുത്ത് കെ കെ ആര്‍; രാജസ്ഥാനില്‍ ഹസരംഗയുണ്ടാകും, റാണ ഇല്ല

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ (SACA) വഴി റബാഡ പ്രസ്താവന പുറത്തിറക്കിയിരുന്നു. തന്റെ പ്രവൃത്തികള്‍ക്ക് ക്ഷമാപണം നടത്തുകയും കളിക്കളത്തില്‍ വീണ്ടും പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News