കാനം രാജേന്ദ്രന്റെ വിയോഗം; കൈരളി ന്യൂസ് ആദരാഞ്ജലി അർപ്പിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ കൈരളി ന്യൂസ് ആദരാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ പി എസ് സ്മാരകത്തിലെത്തിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. കൈരളി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ എന്നിവരാണ് പി എസ് സ്മാരകത്തിലെത്തിയത്.

ALSO READ: കാനത്തെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി ഓഫീസിൽ എത്തുന്നത് ആയിരങ്ങൾ

കൊച്ചിയിൽ നിന്ന് മൃതദേഹം ആദ്യം തിരുവനന്തപുരം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്‍റെ വസതിയില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നേരിട്ട് സിപിഐ ആസ്ഥാനമായ പി.എസ് സ്മാരകത്തിലേക്കെത്തിക്കുകയായിരുന്നു. രണ്ട് മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാ‍ഴ്ച പതിനൊന്ന് മണിക്ക് വാ‍ഴൂരില്‍ നടക്കും.

ALSO READ: കാനം രാജേന്ദ്രന്‍റെ വിയോഗം; ഇന്നത്തെ നവകേരള സദസിന്റെ എല്ലാ പരിപാടികളും മാറ്റി 

കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ഇന്നലെ മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെട്ടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. കാനത്തിന്റെ വിയോഗത്തെ തുടർന്ന് നവകേരള സദസിൽ ഇന്നും നാളെ ഉച്ചവരെയും നടക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News