കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു,ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു; കരമന അഖിലിന്റെ കൊലപാതക ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ദൃശ്യങ്ങൾ കൈരളി ന്യൂസിന്. അഖിലിന്റെ കൊലപാതക ദൃശ്യങ്ങൾ ആണ് കൈരളി ന്യൂസിന് ലഭിച്ചത്. കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണ് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ALSO READ: ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായി ഇടതുപാർട്ടികൾ മത്സരിക്കുന്നത് അഞ്ച് സീറ്റുകളിൽ

മൂന്നുപേർ സംഘം ചേർന്ന് ആയിരുന്നു ആക്രമണം. കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു.ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു,ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിലത്തിട്ട് ആക്രമിച്ചു. കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണനും സംഘത്തിൽ ഉണ്ട്.വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത്.കേസിൽ നാല് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണയാണ് വണ്ടിയോടിച്ചത്.ബാറിലുണ്ടായ തർക്കമാണ്കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.വട്ടപ്പാറ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.

ALSO READ: ‘പണം പോട്ടെ പവർ വരട്ടെ..’; വില കുതിച്ചുയർന്നപ്പോഴും അക്ഷതൃതീയയ്ക്ക് സംസ്ഥാനത്ത് റെക്കോർഡ് സ്വർണവില്പന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News