കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം, ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം. ദില്ലി ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ എഡിറ്റര്‍ അരുണ്‍ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നിവരെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. മൂവര്‍ക്കും പരുക്കുകളുണ്ട്. കൈരളി ടിവിയുടെ ദില്ലിയിലെ ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.

വൈകിട്ട് 9മണി സമയത്തു ഓഫിസിനു താഴെ ഉള്ള ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും ഒരു ആൽക്കൂട്ടം വന്നു മർദിക്കുകയായിരുന്നു. ഒരു കാരണവും ഇല്ലാതെയാണ്  മർദനം. അരുണിന്‍റെ മുഖത്ത് അടിക്കുകയും വായ പൊട്ടുകയും ചെയ്തു. തടയാന്‍ ചെന്ന വിഷ്ണുവിന്‍റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയും നട്ടെല്ലിന്റെ വശത്തു ചവിട്ടുകയും ചെയ്തു. കണ്ണിനും പരുക്കേറ്റു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയപ്പോള്‍ അക്രമികള്‍ സ്ഥലം വിട്ടു. വെറുതെ നിൽക്കുന്നവർക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ നമുക്ക് കഴിയുമെന്നാണ് സംഭവത്തില്‍ വിഷ്ണുവിന്‍റെ പ്രതികരണം.

ദില്ലിയില്‍ നടക്കുന്ന അക്രമങ്ങളുയും അസഹിഷ്ണുതകളെയും കൃത്യമായി തുറന്നുകാട്ടുന്ന കൈരളിയെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിപിഐഎം കേന്ദ്രമായ സുര്‍ജിത് ഭവന്‍ പൊലീസിനെ ഉപയോഗിച്ച് അടച്ചപ്പോള്‍ കൈരളി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരെ ബ്യൂറോയിലേക്ക് പ്രവേശിക്കാന്‍ പൊലീസ്  അനുവദിച്ചിരുന്നില്ല. അതിനെതിരെ കൈരളി ന്യൂസ് സംഘം പ്രതിഷേധിച്ചിരുന്നു.

ALSO READ: ആരോഗ്യകരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ട്, അത് തുടരും; ഉദയനിധിക്ക് പിന്തുണയുമായി കമൽഹാസൻ

പ്രതിഷേധങ്ങ‍ളെയും ബൗദ്ധികമായ ചര്‍ച്ചകളിലൂടെ രാഷ്ട്രീയ ബോധം പരത്തുന്ന സെമിനാറുകളെയും ഭയക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തെ വലിയ രീതിയില്‍ കൈരള‍ി ന്യൂസ് വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഇപ്പോ‍ഴത്തെ ആക്രമണത്തിന്‍റെ വിരല്‍ സംഘപരിവാറിലേക്ക് തന്നെയാണ് നീളുന്നത്.

എതിര്‍ സ്വരങ്ങളെ ആക്രമിക്കുന്ന സംഘപരിവാറിന്‍റെ ശൈലി ഏറ്റവും പുതിയ തെളിവാണ് ഈ സംഭവം. ക‍ഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനയായ എബിവിപിയുടെ ഗുണ്ടകള്‍ ഭിന്നശേഷിക്കാരനായ ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് ബോധം കെടുത്തിയത് കൈരളി ന്യൂസ് ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. വിദ്യാര്‍ത്ഥി എയിംസില്‍ ചികിത്സയിലാണ്.

ALSO READ: സ്വാധീനിച്ചത് വികസനമോ വികാരമോ? പുതുപ്പള്ളി ആര് നേടുമെന്ന് ഇന്നറിയാം, രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News