മികച്ച സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള കൈരളി ടിവിയുടെ ഇന്നോടെക് പുരസ്‌കാരങ്ങള്‍ ചെയര്‍മാന്‍ മമ്മൂട്ടി വിതരണം ചെയ്തു

മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി കൈരളി ടി വി ഏര്‍പ്പെടുത്തിയ ഇന്നോടെക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൈരളി ടിവി ചെയര്‍മാന്‍ നടന്‍ മമ്മൂട്ടിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ഇന്നോടെക് പുരസ്‌കാര വിതരണം. സാമൂഹ്യ പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭത്തിനുള്ള പുരസ്‌കാരം ഡിജിറ്റല്‍ മാലിന്യ സംസ്‌കാരണം എന്ന ആശയത്തിന് തുടക്കമിട്ട ആക്രി ആപ്പ് നേടി. ആപ്പിന് രൂപം നല്‍കിയ ലക്ഷ്മി പണിക്കര്‍, ജി ചന്ദ്രശേഖര്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

ഐ.ടി വിഭാഗത്തിനുള്ള കൈരളി ഇന്നോടെക് പുരസ്‌കാരം ഡിജിറ്റല്‍ പണമിടപാട് സംരംഭമായ ഏയ്‌സ് മണിയുടെ സാരഥി നിമിഷ ജെ വടക്കന്‍ സ്വീകരിച്ചു. ഐ.ടി ഇതര വിഭാഗത്തിലെ ഇന്നോടെക് പുരസ്‌കാരം രാജ്യത്തെ ആദ്യ അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ കമ്പനിയായ ഫ്യൂസലേജിനാണ്. സാരഥികള്‍ ദേവന്‍ ചന്ദ്രശേഖരനും ദേവികയ്ക്കുമാണ് പുരസ്‌കാരം.

ഇവയ്ക്ക് പുറമെ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരവും വിതരണം ചെയ്തു. വിദേശ നിലവാരത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കെ.വി ഇന്‍സ്ട്രുമെന്റിസ്ന്റെ കെ.വി സജീഷ് പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി.

കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി, ഡോ ജോൺ ബ്രിട്ടാസ് എം പി, ഡയറക്ടര്‍മാരായ ടി. ആര്‍ അജയന്‍, അഡ്വ സി.കെ കരുണാകരന്‍, എ. കെ മൂസാ മാസ്റ്റര്‍, എം. എം മോനായി, കളമശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീമാ കണ്ണന്‍, ഇന്നോടെക് ജൂറി ചെയര്‍മാന്‍ ജി വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here