കൈരളി ടി വി കതിർ അവാർഡ് മാതൃകാപരം: സലീം കുമാർ

kathir Award

അതിര് കാക്കുന്ന ജവാനെയും കതിര് കാക്കുന്ന കര്‍ഷകനെയുമാണ് നമ്മൾ ഏറ്റവും അധികം ആദരിക്കേണ്ടത്,എന്നാൽ അതിനു വിപരീതമായ ഒരു സാമൂഹിക ബോധമാണ് ഇപ്പോൾ ഉള്ളത് ഇങ്ങനെയുള്ള കാലത്ത് കൈരളി ടി വി നൽകുന്ന കതിർ അവാർഡ് മാതൃകാപരമാണെന്ന് നടൻ സലീം കുമാർ. കൈരളി ടി വി കതിർ അവാർഡ് 2025 എറണാകുളത്ത് നടന്ന പുരസ്കാര സമ്മാന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടാളക്കാരെ ബഡായിക്കാരും, കര്‍ഷകരെ ആത്മഹത്യ ചെയ്യേണ്ടവരായുമാണ് സിനിമകളില്‍ പോലും ചിത്രീകരിക്കപ്പെടുന്നത്. അങ്ങനെയുള്ള കാലത്ത് കതിർ അവാർഡ് നൽകുന്ന വേദിയിൽ പങ്കെടുക്കാൻ സാധിച്ചത് വളരെ സന്തോഷകരമാണെന്നും സലീം കുമാർ പറഞ്ഞു.

Also Read: വിയറ്റ്നാം കുരുമുളക് കൃഷിയിലൂടെ വിജയഗാഥ; മികച്ച പരീക്ഷണാത്മക കർഷകൻ അയൂബ്; കൈരളി ടി വി കതിർ പുരസ്ക്കാരം

ഞാനൊരു കര്‍ഷകനാണ്, കര്‍ഷകനിലുപരി ഞാന്‍ ഒരു കര്‍ഷക പ്രേമിയാണ് അത് കൊണ്ട് ഈ വേദിയിൽ നിൽക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ ​ഹൃദയമിടിപ്പ് ഉയരുകയാണ് എന്നും സലീം കുമാർ പറഞ്ഞു.

സര്‍ക്കാര്‍ കൃഷിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കുന്നുണ്ട് പക്ഷെ ആരും കൃഷി ചെയ്യാന്‍ അത്ര താത്പര്യം കാണിക്കുന്നില്ല. കേരളീയരുടെ കൃഷിയോടുള്ള സമീപനം മാറി. ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ നിര്‍ജീവമായ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.

Also Read: വെച്ചൂർ പശുവിൽ വിജയഗാഥ; എം ബ്രഹ്മദത്തൻ മികച്ച കർഷകൻ; കൈരളി ടിവി കതിർ പുരസ്ക്കാരം

ഇത്തരത്തിലുള്ള വേദികള്‍ കൃഷിയിലേക്കെത്താൻ എല്ലാവര്‍ക്കും ഊര്‍ജം നല്‍കട്ടെ എന്നും. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനിയും സൃഷ്ടിക്കാൻ കൈരളി ടീവിക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News