എൻ്റെ കേരളം: മികച്ച റിപ്പോർട്ടിങിനും സമഗ്ര കവറേജിനുമുള്ള പുരസ്കാരം കൈരളിക്ക്

കോട്ടയം: എന്‍റെ കേരളം പ്രദർശന-വിപണന മേളയോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാതല സംഘാടക സമിതിയും ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടറിനു‍ള്ള പുരസ്കാരത്തിന് കൈരളി ടിവി മാധ്യമപ്രവര്‍ത്തകന്‍ സനോജ് സുരേന്ദ്രന്‍ അര്‍ഹനായി. ദൃശ്യമാധ്യമ രംഗത്തെ മികച്ച കവറേജിന് മൂന്നാം സ്ഥാനവും കൈരളി നേടി.

അച്ചടി മാധ്യമത്തിലെ സമഗ്രകവറേജിനുള്ള ഒന്നാം സ്ഥാനം ദേശാഭിമാനിയും രണ്ടാം സ്ഥാനം ജനയുഗവും നേടി. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടറായി സരിത കൃഷ്ണനും (ജനയുഗം) മികച്ച ന്യൂസ് ഫോട്ടോഗ്രാഫറായി ശ്രീകുമാർ ആലപ്രയും (കേരള കൗമുദി)  മികച്ച ക്യാമറാമാനായി അനിൽ ആലുവയും (എസിവി ന്യൂസ്) തെരഞ്ഞെടുക്കപ്പെട്ടു.

ദൃശ്യമാധ്യമ രംഗത്തെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം എസിവി ന്യൂസും രണ്ടാം സ്ഥാനം ദൃശ്യ ന്യൂസും നേടി. ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഐപിആർഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ റോയ്, വിവര-വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുൻ അസിസ്റ്റന്റ് ഡയറക്ടറും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ വി.എം. അഹമ്മദ്, കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സ് കോ-ഓർഡിനേറ്റർ ലീൻ തോബിയാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News