4 വര്‍ഷത്തിന് ശേഷം ‘ദില്ലി’ വീണ്ടും വരുന്നു;’കൈതി 2′ വന്‍ അപ്‌ഡേറ്റ്, ആവേശത്തോടെ ആരാധകര്‍

സിനിമാ ആരാധകര്‍ ഒരേ മനസ്സോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാര്‍ത്തി നായകനായ കൈതി. 2019 ഒക്ടോബര്‍ 25നായിരുന്നു നടന്‍ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തില്‍ എത്തി കസറിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം  റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Also Read : അർധ നഗ്നനായി തിയേറ്ററിൽ മുട്ടിലിഴഞ്ഞ് മോഷണം; സിസിടിവിയിലെ പ്രതിയെ തേടി പോലീസ്

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ(എല്‍സിയു) ഈ ആദ്യ ചിത്രം റിലീസ് ആയി ഇന്നേക്ക് നാല് വര്‍ഷം തികയുമ്പോള്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ്. കൈതിയുടെ മേക്കിംഗ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്.

Also Read : നവീന്‍ പട്‌നായ്ക്കിന് പിന്‍ഗാമി തമിഴ്‌നാട്ടില്‍ നിന്നോ..?? ഒഡീഷയില്‍ ട്വിസ്റ്റ്

കൈതിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് 2022ല്‍ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും പിന്നീട് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ കൈതിയുടെ നാലാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ വീഡിയോയില്‍ ലൈഫ് ടൈം സെറ്റില്‍മെന്റിനായി കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ദില്ലി തിരിച്ചുവരുന്നു എന്ന് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here