
കുഞ്ഞുമക്കള്‍ക്ക് കണ്ണെഴുതി പൊട്ടു തൊടീക്കുന്നത് അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയേറെ ഇഷ്ടമുള്ള കാര്യമാണ്. കാണാനുള്ള ഭംഗിക്ക് പുറമേ.. കുഞ്ഞിന് കണ്ണുതട്ടില്ലെന്നൊക്കെയാണ് പറയുന്നത്. പണ്ട് വിളക്കില്‍ നിന്നുള്ള കരിയെടുത്തൊക്കെ എഴുതിയിരുന്ന രീതിയിലല്ല ഇപ്പോള്‍. പല കമ്പനികള്‍ പുറത്തിറക്കുന്ന വിവിധ തരം കരികള്‍ വിപണിയില്‍ ലഭ്യമാണ്.
ALSO READ: പുഷ്പക് എക്സ്പ്രസ്സ് അപകടം; മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു
കണ്‍മഷിയും സുറുമയുമൊക്കെ കണ്ണുകളുടെ അഴക് കൂട്ടുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങളാണ്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണില്‍ കണ്‍മഷി തൊടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയെ മതിയാകു. ഔഷധഗുണങ്ങള്‍ അടങ്ങിയ ചെടികള്‍, സിങ്ക്, തുരിശ് എന്നിവ അടങ്ങിയിട്ടുള്ള മരുന്നായാണ് ആദ്യമൊക്കെ കണ്‍മഷി ഉപയോഗിച്ചിരുന്നത്. കുഞ്ഞുങ്ങളില്‍ കണ്ണിലീകരിയെഴുതുന്നത് ദോഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പ്രശ്‌നകാരികളാണ്.
കുഞ്ഞിന്റെ ലോലമായ ചര്‍മത്തെയും കാഴ്ചകശക്തിയെയും സാഹാരമായി ബാധിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈയത്തിന്റെ സാന്നിധ്യം ഇവയിലുണ്ട്. ഇത് ശരീരത്തിലെത്തുന്നത് പ്രശ്‌നമാണ്. ഇത് പതിയെ മജ്ജയിലേയ്ക്ക് വ്യാപിക്കുകയും പല ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും. കുഞ്ഞുങ്ങളിലെ വിളര്‍ച്ച, ചെങ്കണ്ണ്, ചൊറിച്ചില്‍, കണ്ണുനീര്‍ ഗ്രന്ഥിയുടെ വീക്കം, വരണ്ട കണ്ണുകള്‍, കണ്ണിലെ വ്രണം എന്ന് തുടങ്ങി പല പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

