
കാക്കനാട് ജില്ലാ ജയിലിലെ ഫാർമസിസ്റ്റിനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ മൂന്ന് ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം. അന്വേഷണം നീതിയുക്തവും സുതാര്യവുമായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജയിൽ മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി
കാക്കനാട് ജില്ലാ ജയിലിലെ ഫാർമസിസ്റ്റിനെ ജാതിയമായി അധിക്ഷേപിചേന്ന പരാതിയിൽ ഡി.വൈ.എസ്.പി,അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദേശം.
ALSO READ: പല്ലനയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
3 ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണം നീതിയുക്തവും സുതാര്യവുമായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ ജയിൽ സൂപ്രണ്ട് പ്രത്യേകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജയിൽ മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുക, പീഡന നിരോധന നിയമപ്രകാരം കേസ്സ് എടുക്കുക, എന്നീയാവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിലേക്ക് മാർച്ചും ധർണയും നടത്തി. ഡോക്ടറുടെ ശുചി മുറി കഴുകിപ്പിക്കാറുണ്ടെന്നും ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യിക്കാറുണ്ടെന്നുമായിരുന്നു ഫാർമസിസ്റ്റിന്റെ പരാതി. അന്വേഷണ ഉദ്യഗസ്ഥർ ഏപ്രിൽ 22 ന് രാവിലെ 10 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here