
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലി ന്റെ(കെ കെ എൽ എഫ്) ഭാഗമായി കുവൈറ്റിലെ മലയാളികൾക്കായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലേഖനം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്.
2025 ഏപ്രിൽ 10ന് മുമ്പായി സൃഷ്ടികൾ kaithirikalakuwait@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് കല ഭാരവാഹികൾ അറിയിച്ചു.
ഇ- മെയിലിലൂടെ അയയ്ക്കുന്ന എൻട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്, 98542121, 65842820 (ഫഹഹീൽ) 94436870 (അബ്ബാസിയ) 55504351 (സാൽമിയ) 66023217 (അബുഹലീഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും കല ഭാരവാഹികൾ അറിയിച്ചു.
News Summary: The Kerala Art Lovers Association (Kala) is organizing literary competitions for Malayalis in Kuwait as part of the Kuwait Literature Festival (KKLF).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

