മാന്നാര്‍ കേസ്; നാലു പ്രതികള്‍, ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍

മാന്നാര്‍ കൊലപാതക കേസില്‍ നാലു പ്രതികള്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. കൊലയ്ക്ക് കാരണം യുവതിക്ക് മറ്റാരുമായോ ബന്ധമെന്ന സംശയമാണ്. കൊലപാതകം  പെരുമ്പുഴ പാലത്തില്‍ വച്ചാണ് നടന്നത്. മൃതദേഹം കൊണ്ട് പോയത് മാരുതിക്കാറില്‍. 2009ല്‍ നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ മൃതദേഹം മറവ് ചെയ്ത് പ്രതികള്‍ നശിപ്പിച്ചെന്നും എഫ്‌ഐആറില്‍. 302, 201, 34 എന്നീവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ: കണ്ണൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കോളേജ് വിദ്യാർത്ഥിനികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കലയെ 15 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളില്‍ ഒരാളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരില്‍ ഒരാള്‍ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

ALSO READ: യുപിയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെ തിക്കും തിരക്കും; 80 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുന്നു

ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും രണ്ടു ജാതിയില്‍പ്പെട്ടവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. കല തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയെന്നാണ് അനില്‍ പറഞ്ഞത്. ഒന്നാംപ്രതി അനില്‍കുമാറിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിക്കും. കലയുടെതെന്ന് സംശയിക്കുന്ന മൃതദേഹവശിഷ്ടങ്ങളുടെ പരിശോധന ഫലം രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News