
ബാങ്ക് ബാധ്യതകള്‍ തീര്‍ത്തു തരാമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് കലാ രാജു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താമെന്ന് യുഡിഎഫ് ഉറപ്പുനല്‍കിയെന്നാണ് കലാ രാജു പറഞ്ഞത്. 3 ദിവസം ഫോണ്‍ മനപ്പൂര്‍വ്വം സ്വിച്ച് ഓഫ് ചെയ്തു വെച്ചതാണെന്നും കലാ രാജു പറഞ്ഞു.
എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായാണ് ആരോപണം ഉയർന്നത്.
എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കൂത്താട്ടുകുളം നഗരസഭ ഭരണസമിതി അധ്യക്ഷക്കും ഉപാധ്യക്ഷനും എതിരെയുള്ള യുഡിഎഫ് അവിശ്വാസ നീക്കം പൊളിഞ്ഞതിനു പിന്നാലെയായിരുന്നു എല്‍ ഡി എഫ് കൗണ്‍സിലറെ സി പി ഐ എം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും നഗരസഭയ്ക്കു മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചത്.
അതേസമയം യു ഡി എഫിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. സി പി ഐ എം അംഗവും കൗണ്‍സിലറുമായ കലാരാജുവിനെ സി പി ഐ എം തട്ടിക്കൊണ്ടുപോകേണ്ട കാര്യമെന്തെന്നും യഥാര്‍ത്ഥത്തില്‍ അവരെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസാണെന്നും സി എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

