കലാഭവൻ മണിയുടെ ജീവിതം മാറ്റിമറിക്കാൻ കാരണം ഇതാണ്; മകളുടെ പേരിലേക്കെത്തിയതിന് കാരണവും ഇതാണ്

kalabhavan mani life

മലയാളിയുടെ പ്രിയപ്പെട്ട നടനാണ് കലാഭവൻ മണി. നിരവധി സിനിമകളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ നടൻ. മരണശേഷവും ഇന്നും അദ്ദേഹത്തിൻ്റെ ഓർമകൾ ഓരോ മലയാളിയുടേയും ഉള്ളിലുണ്ട്. ഇപ്പോൾ കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.

കലാഭവൻ മണിയുടെ മകളുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മണിയുടെ ജീവിതത്തിലെ എല്ലാ സൗഭാ​ഗ്യങ്ങൾക്കും കാരണമായ സിനിമയെപ്പറ്റിയും അത് മകളുടെപേരിലേക്കെത്തിച്ചതിനെപ്പറ്റിയുമെല്ലാം അദ്ദേഹം പറയുന്നു.

Also read: രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡബ്ല്യൂസിസി

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രമാണ് ഇതിനെല്ലാം കാരണം. സിനിമയക്ക് സ്പെഷ്യൽ ജൂറി അവാർഡ് വാങ്ങാൻ പോയ ദിവസമാണ് മകളുണ്ടാകുന്നത്. അവാർഡ് വാങ്ങി തിരികെയെത്തിയ മണി തൻ്റെ പൊന്നോമനയെ മാറോടണച്ച് മന്ത്രിക്കുകയായിരുന്നു ലക്ഷ്മി… അതാണ് ശ്രീലക്ഷ്മി എന്ന പേരിനു കാരണമെന്ന് രാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കലാഭവൻ മണിയുടെ എക്കാലത്തേയും മികച്ച ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News