തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനം; നവീകരിച്ച കലാഭവന്‍ മണി റോഡ് തുറന്നു

നവീകരിച്ച കലാഭവന്‍ മണി റോഡ് തുറന്നു. ചൊവ്വഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും. ബേക്കറി ജങ്ഷനിലെ ഗതാഗതക്കുരുക്കിന്‌ വലിയ പരിഹാരമാകുന്ന റോഡ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ യാഥാർഥ്യമാക്കിയത്‌.

പൊതുമരാമത്തിന് കീഴിലുള്ള കെആർഎഫ്ബിയുടെയും സ്‌മാർട്ട്സിറ്റിയുടെയും നേതൃത്വത്തിലാണ്‌ പ്രവൃത്തി നടന്നത്‌. നേരത്തെ റോഡിൻറെ നിർമാണത്തിലെ അനാസ്ഥ മൂലം നിർമാണം വേഗത്തിലാക്കാൻ മന്ത്രി റിയാസ് ഇടപെട്ടിരുന്നു. വിമൻസ് കോളേജ്, കോട്ടൺഹിൽ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സെക്രട്ടറിയറ്റിലേക്കും തമ്പാനൂരിലേക്കുമുള്ള എളുപ്പവഴിയാണ് ഈ റോഡ്.

also read: പുതുപ്പള്ളിയില്‍ യു ഡി എഫിന്‍റെ ഏത് പ്രാദേശിക നേതാവുമായും ചര്‍ച്ചയ്ക്ക് എൽ ഡി എഫ് തയ്യാർ; മന്ത്രി വി എൻ വാസവൻ

ഇക്കാര്യം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് തന്നെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനമായി  നവീകരിച്ച കലാഭവന്‍ മണി റോഡ് തുറന്നുവെന്നാണ് മന്ത്രി കുറിച്ചത്.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കലാഭവന് മണി റോഡ് തുറന്നു..
തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനമായി നവീകരിച്ച കലാഭവന് മണി റോഡ് ഓഗസ്റ്റ് 20 ന് തുറന്നുകൊടുക്കുമെന്ന് നിർമ്മാണ പുരോഗതി പരിശോധിച്ച ശേഷം സൂചിപ്പിച്ചിരുന്നു.
ഇന്ന് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സാധിച്ചു എന്ന സന്തോഷ വിവരം അറിയിക്കട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News