കളമശ്ശേരി ദത്ത് വിവാദം;കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി

കളമശ്ശേരി ദത്ത് വിവാദത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സി.ഡബ്ല്യൂ.സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിനായി കൈമാറിയത്. അതേസമയം കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാല്ലെന്ന് യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിച്ചിരുന്നു.

ദത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിന്റെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച കോടതി ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഇതിനിടെ തേടി. പിന്നാലെയാണ് കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം ആറുമാസത്തേക്ക് ദമ്പതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്.  20 വര്‍ഷമായി കുട്ടികളില്ലാത്തതിലാണ് ദത്ത് എടുത്തതെന്ന് ദമ്പതിമാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News