
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസ്സില്‍ ഒന്നാം പ്രതിയും കെ എസ് യു യൂണിറ്റ് ഭാരവാഹിയുമായ ആകാശിന് ജാമ്യമില്ല. ആകാശ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആകാശിന്റെ ആവശ്യം.
പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നടന്ന റെയ്ഡിനിടെ ആകാശും കെ എസ് യു നേതാക്കളും താമസിച്ചിരുന്ന മുറിയില്‍ നിന്നും 2 കിലോഗ്രാം കഞ്ചാവും മദ്യവും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ആകാശിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തത്.
ഒറ്റപ്പാലം എന്‍ എസ് എസ് കോളേജില്‍ കെ എസ് യു അക്രമം; യു യു സി അടക്കമുള്ള പ്രവര്‍ത്തകര്‍ അറസ്റ്റില്‍, സസ്‌പെന്‍ഷന്‍
ഒറ്റപ്പാലം എന്‍ എസ് എസ് കോളേജില്‍ കെ എസ് യു അക്രമം. രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥിയായ കാര്‍ത്തിക്കിനെയാണ് ക്രൂരമായി മര്‍ദിച്ചത്. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യു യു സി) അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

