ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി നല്‍കി കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ഹിയറിങ്ങിനിടെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

ALSO READ:ഒറ്റരാത്രിയില്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍

അതേസമയം ഇപ്പോള്‍ മകള്‍ ആശയെ കുറിച്ച് മുമ്പ് എംഎം ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്ന മകള്‍ തന്റെ സമ്മതമില്ലാതെ ചിത്രങ്ങളെടുക്കുകയും അവ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ നടത്തുകയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിട്ടുണ്ട്. തന്റെ അറിവോ, സമ്മതമോ കൂടാതെ,ക്ഷീണാവസ്ഥ മുതലാക്കി ആശ, തന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു. കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് തന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശയെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

ALSO READ:അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News