
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ പണം നൽകിയ വിദ്യാർത്ഥികളെ സാക്ഷികളാക്കും. കഞ്ചാവ് വാങ്ങാൻ വിദ്യാർത്ഥികൾ ഗൂഗിൾ പേ വഴി കഞ്ചാവ്മൊത്ത കച്ചവടക്കാരന് നൽകിയത് പതിനാറായിരം രൂപയാണെന്ന് പൊലീസ് കണ്ടെത്തി. കെ എസ് യു നേതാക്കളായ ഷാലിക്കിനും ആഷിഖിനും പിടിയിലായ ഉത്തരേന്ത്യക്കരുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണം സംഘം പരിശോധിച്ച് വരുകയാണ്.
കളമശ്ശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് വിൽപ്പനയിലെ സാമ്പത്തിക ഇടപാടുകളിലേക്ക് പൊലീസ് അന്വേഷണം കടന്നു. പതിനാറായിരം രൂപയാണ് കഞ്ചാവ് വാങ്ങാനായി വിദ്യാർത്ഥികൾ ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. ഇത് കൂടാതെ പണമായും കൈമാറിയിട്ടുണ്ട്. ഇതുൾപ്പെടെ ഇരുപത്തിനാലായിരം രൂപ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായ ഷാലിക്കിന് അനുരാജ് കൈമാറി. പ്രതികളായ കെ എസ് യു നേതാക്കൾ ഷാലിക്കിനും ആഷിഖിനും പിടിയിലായ ഉത്തരേന്ത്യക്കരുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണം സംഘം പരിശോധിച്ച് വരുകയാണ്.
സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. എന്നാൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല, ഇവരെ കേസിലെ സാക്ഷികൾ ആക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച് പൊലീസ് വിവരങ്ങൾ കൈമാറി. ഇവർക്ക് കൗൺസിലിംഗ് നടത്തും. സംഭവത്തിൽ സാങ്കേതിക സർവകലാശാല വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് ഡയറക്ട്റാണ് അന്വേഷണം നടത്തിയത്. കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here