
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണ്. കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തും. ഇത്തരം പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. കൊച്ചി മെട്രോപോളിറ്റി നഗരം എന്ന നിലയിൽ നിരവധി ആളുകൾ വന്നു പോകുന്ന ഇടമാണ്. കൊച്ചിയിൽ ലഹരി വ്യാപനമുള്ള ഇടമാണ് എന്ന് വരുത്തി തീർക്കേണ്ടതില്ല. എല്ലായിടത്തും ലഹരിയുടെ സാന്നിധ്യം ഉണ്ട്, ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു എന്നേയുള്ളൂ.
എസ്എഫ്ഐ ലഹരി വ്യാപനത്തിന്റെ കണ്ണികളായി എന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് അദ്ദേഹം മറുപടിയും നൽകി. എല്ലാ കേസുകളിലും പശ്ചാത്തലം അന്വേഷിച്ചു പോയാൽ എല്ലാ വിഭാഗം ആളുകളെയും കാണാനാകുമെന്നും ഇക്കാര്യത്തിൽ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് കെ.എസ്.യുവെന്ന് എസ്എഫ്ഐ. കഞ്ചാവ് കേസിൽ തന്നെ കൂടുക്കിയതാണെനന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകും എസ്എഫ്ഐ പ്രവർത്തകൻ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. റെയ്‌ഡ് നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരിന്നുവെന്നും തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ലെന്നും ഹോസ്റ്റലിലേക്ക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നില്കുകയിരുന്നുവെന്നും അഭിരാജ് പറഞ്ഞു.
അതേസമയം കഞ്ചാവ് പിടികൂടിയായ ആകാശിന് ഒപ്പം കെ.എസ്.യു പ്രവർത്തകനായ ആദിൽ ഉണ്ടായിരുന്നുവെന്ന് എസ്എഫ്ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ് പറഞ്ഞു. ആദിൽ ഓടി രക്ഷപെട്ടുവെന്നും അഭിരാജ് നിരപരാധിയാണെന്നും കഞ്ചാവ് പിടിച്ച സംഭവത്തിൽ എസ്എഫ്ഐ യൂണിയൻ അംഗങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ദേവരാജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

