മോതിരം കൈമാറി കാളിദാസ് ജയറാമും തരിണി കലിംഗരും

സിനിമാതാരവും ജയറാമിന്റെ മകനുമായ കാളിദാസനും മോഡലായ തരിണി കലിംഗരുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മോതിരം കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നത്. ഇരുവരുടെയും പ്രണയവും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Also Read:  ‘നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ശകുനം മുടക്കികളായി കുറച്ചുപേർ ഉണ്ടാകും’;ഇ പി ജയരാജൻ

ജയറാം, പാര്‍വ്വതി, മാളവിക എന്നിവരെയും തരിണിക്കും കാളിദാസിനും ഒപ്പം വേദിയില്‍ കാണാം. തരിണിയെ വിവാഹം കഴിക്കാന്‍ പോകുന്നതിനെ കുറിച്ച് കാളിദാസന്‍ ഇതിനുമുന്‍പും ഒരു വേദിയില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here