
കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് 4.30-നാണ് മത്സരം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍ എത്തിയത്. നോഹ സദൗയിയും ജെസ്യൂസ് ഹിമിനസും ആണ് ഗോള്‍ നേടിയത്. ഇന്ന് വൈകിട്ട് 4:30ന് കലിംഗ സ്റ്റേഡിയത്തില്‍ ആണ് മത്സരം. ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം കാണാം.
പുതിയ പരിശീലകന്‍ ഡേവിഡ് കറ്റാലയ്ക്ക് കീഴിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് പട കരുത്തരായ ബഗാനെ നേരിടുന്നത്. 2024- 25 സീസണിലെ ഐ എസ് എൽ കിരീടം നേടിയാണ് മോഹൻ ബഗാൻ എത്തുന്നത്.
Read Also: സ്പെയിനിൽ ഇന്ന് തീ പാറും; കോപ ഡെൽ റേ ഫൈനലിൽ എൽ ക്ലാസികോ
ആദ്യ റൗണ്ടിലെ എതിരാളികളായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് മോഹന്‍ ബഗാന്‍ നേരിട്ടാണ് ക്വാര്‍ട്ടറില്‍ എത്തിയത്. ബഗാന്റെ ടൂർണമെന്റിലെ ആദ്യ മത്സരമാണിത്. മോഹന്‍ ബഗാന്റെ പ്രധാന താരങ്ങളില്‍ പലരും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here