കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Kalladi Lapses Under Scrutiny

കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി. ഇപ്പോൾ കണ്ടെത്തിയവരിൽ രണ്ട് പേരുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബീഹാർ സ്വദേശി മുഹമ്മദ്‌ ഇമ്രാന്റെ മൃതദേഹവും ഹിമാചൽ സ്വദേശി രാഹുലിന്റെ മൃതദേഹവുമാണ് കണ്ടെത്തിയത്. നിർമ്മാണ കമ്പനിയിലെ എസ്കവേറ്റർ ഓപ്പറേറ്ററാണ് മുഹമ്മദ്‌ ഇമ്രാൻ. നിർമ്മാണ കമ്പനിയിൽ എൻജിനീയറാണ് രാഹുൽ.കാണാതായ 3 പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കാണാതായ 3 പേരും അതിഥിത്തൊഴിലാളികളാണ്.

ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.

Also Read: കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം

അതേസമയം, മൃതദേഹം കണ്ടെത്തിയത് മീനാക്ഷി പുഴയിൽ നിന്നാണെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.പാലത്തിന് സമീപത്ത് കൈ കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇനി കണ്ടെത്താനുള്ളത് മൂന്നു പേരെയാണെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പുഴ കേന്ദ്രീകരിച്ച് 20 അംഗ എൻ ഡി ആർ എഫ് സംഘം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News