
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയായി. സമിതി തലവൻ ഡോക്ടർ സി.പി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
എല്ലാ വശങ്ങളും വാദങ്ങളും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഒരു അന്തിമ നിഗമനത്തിൽ എത്തിച്ചേരാനാകൂ എന്ന് ഡോക്ടർ സി.പി. രാജേന്ദ്രൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ദുരന്തവുമായി ബന്ധപ്പെട്ട കരാർ കമ്പനിയുടെ വിശദീകരണങ്ങളും സമിതി ഇന്ന് കേട്ടു.
ALSO READ: പി കെ ശ്രീമതി ടീച്ചർക്കെതിരായ വ്യാജ വാർത്തകൾ; നിയമ പോരാട്ടത്തിന് പിന്തുണയുമായി ഇടത് നേതാക്കൾ
നിർമ്മാണ പ്രവർത്തനങ്ങളിൽ അശാസ്ത്രീയത ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധന, പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പുനഃപരിശോധന നടത്തണം. പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
സമഗ്രമായ പഠനത്തിന് ശേഷം മാത്രമേ റിപ്പോർട്ട് സർക്കാരിന് കൈമാറുകയുള്ളൂ എന്നും, ഇതിനായി സർക്കാർ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും സമിതി അറിയിച്ചു. വേഗത്തിൽ ഒരു നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നും എല്ലാ വശങ്ങളും കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

