കള്ളാടി ദുരന്തം; ഉത്തരവാദിത്വം കൊങ്കൺ റെയിൽവേയുടെ തലയിൽ കെട്ടിവെച്ച് കയ്യൊഴിയാൻ നിന്ന മന്ത്രി പികെ ബഷീറിന് സോഷ്യൽ മീഡിയയിൽ വിമർശനം

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തി​ന്റെ ഉത്തരവാദിത്വം കൊങ്കൺ റെയിൽവേക്കാണെന്ന് പറഞ്ഞ് കയ്യൊഴിയാൻ നിന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനെതിരെ മേഘനാഥ്‌ എൻഇ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലിയിൽ വെച്ച് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി പറഞ്ഞ മറുപടിയെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തി​ന്റെ പോസ്റ്റ്.

എല്ലാം കൊങ്കൺ റെയിൽവേയുടെ കയ്യിലാണ്, പി.ഡബ്ല്യൂ.ഡിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, ജൂൺ 29 ന് നിയമസഭാ ചോദ്യോത്തര വേളയിൽ മലമ്പുഴ എംഎൽഎയ്ക്ക് നൽകിയ മറുപടി പ്രകാരം, തുരങ്ക പാതയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തുരങ്കപാതയുടെ അപദാനങ്ങളും വർണിക്കുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. സൗത്ത് പോർട്ടൽ, അതായത് ആനക്കാം പൊയിലിൽ രണ്ടു ടണലുകളിൽ ഒന്ന് 65 മീറ്റർ തുരന്നെന്നും നോർത്ത് പോർട്ടലിൽ (മണ്ണിടിഞ്ഞ വയനാട് ഭാഗം ) ടണൽ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായും അന്ന് മറുപടി നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Also Read: കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്; കമ്പനിക്ക് വീഴ്ച സംഭവിച്ചതായി സർക്കാർ

പത്രോസേ കോഴി കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുമെന്ന യോശുവി​ന്റെ വാക്കുകൾ ഉദ്ധരിച്ച് പത്രോസിനെ വെല്ലുന്ന അക്രോബാറ്റാണ് പൊതുമരാമത്ത് മന്ത്രിയെന്ന് അദ്ദേഹം വിമർശിച്ചു. ജൂൺ 29 ന് തൻ്റെ ഓമനക്കുഞ്ഞിനെ വാരി മാറോടണച്ച മന്ത്രി കൃത്യം പത്തു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിൻ്റെ പിതൃത്വം തള്ളിപ്പറയുന്നു. പത്രോസിൻ്റെ യഥാർത്ഥ പിൻഗാമി തന്നെയെന്നും മേഘനാഥ്‌ ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News