കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പ് നിർത്തി; ആളുകളെ നിർബന്ധിച്ച് മാറ്റുന്നു

Kalladi relief camp closed

കള്ളാടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് നിർത്തി. ആളുകളെ നിർബന്ധിച്ച് ക്യാമ്പിൽ നിന്ന് മാറ്റുകയാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ഏർപ്പെടുത്തിയില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പിന്നാലെയാണ് ക്യാമ്പ് പിരിച്ചുവിട്ടതായി അറിയിപ്പ് വന്നത്.

എസ്റ്റേറ്റ് ഉടമകൾ തൊഴിലാളികളെ സുരക്ഷിതമായി താമസിപ്പിക്കാം എന്ന് ഉറപ്പ് നൽകിയെന്ന് പറഞ്ഞാണ് ക്യാമ്പ് പിരിച്ചു വിടാൻ തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകളെ മാറ്റുന്നത് മാനേജ്മെന്റുമായുള്ള ധാരണ പ്രകാരമെന്നാണ് പഞ്ചായത്ത് മേപ്പാടി പഞ്ചായത്ത് അംഗം ജിതിനും പ്രതികരിച്ചു. തൊഴിലാളികളെ വാടകവീടുകളിലേക്ക് മാറ്റണമെന്നും ജിതിൻ പറഞ്ഞു. തോട്ടത്തിൽ പണിയെടുപ്പിക്കാൻ വേണ്ടിയാണ് മാനേജ്മെന്റ് ആളുകലെ ലയങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.

ALSO READ: ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ജെസിബി വനംവകുപ്പ് പിടിച്ച സംഭവം; മന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങളോട് പരിഹാസമെന്ന് സി വി വർഗീസ്

അതേസമയം കള്ളാടി ദുരന്തബാധിതരെ തിരിഞ്ഞുനോക്കാത്ത സർക്കാർ സർക്കാർ നടപടിയിൽ വ്യാപക പരാതി ഉയർന്നിരുന്നു. ക്യാമ്പിൽ പ്രാഥമിക സൗകര്യം പോലുമില്ലെന്നാണ് ദുരിതബാധിതർ പറഞ്ഞത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ലഭ്യമാകുന്നില്ലെന്നും സ്ത്രങ്ങളും അടിയന്തിര ധനസഹായവും നൽകിയില്ലെന്നും ഇവർ പരാതിപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News