കല്ലാർ – മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ കുടുങ്ങി

വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. ഇവരെ ഇക്കരെ എത്തിക്കാനുള്ള ശ്രമം നടക്കുന്നു.

Also Read: എറണാകുളത്ത് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു

രാവിലെ മുതൽ പ്രദേശത്ത് ചെറിയതോതിൽ മഴ പെയ്യുന്നുണ്ട്. എന്നാൽ വനത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്. വൈകിട്ട് 4 മണിയോടെ അപ്രതീക്ഷിതമായി തോട്ടിൽ വെള്ളം നിറയുകയായിരുന്നു. തോട് കരകവിഞ്ഞൊഴുങ്ങിയതോടെ ആളുകൾക്ക് തോട് മുറിച്ചുകടക്കാൻ‌ കഴിയാത്ത അവസ്ഥയായി. സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ മറുകരയിലെത്തിച്ചു.

തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും മറുകരയിലെത്തിച്ചത്. വനത്തിനുള്ളില്‍ മഴയ്ക്ക് നേരിയ കുറവുണ്ട്.

Also Read: പുതുപ്പള്ളിയിലെ കലാശ കൊട്ടിന് സമാപനം; നാളെ നിശ്ശബ്ദ പ്രചാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News