പൊതുസ്ഥലത്ത് മാലിന്യം തള്ളി; 10000 രൂപ പിഴ ചുമത്തി കല്ലൂപ്പാറ പഞ്ചായത്ത്

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളിന് പിഴ ചുമത്തി. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ രാമന്‍മുറി പടിയ്ക്ക് സമീപം പൊതുസ്ഥലത്തു മാലിന്യം തള്ളിയ ആളിനാണ് പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തിയത്.

READ ALSO:മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മാലിന്യം തള്ളിയത് സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ പഞ്ചായത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്വകാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ ആളിന്റെ വിവരങ്ങള്‍ ലഭിച്ചത്.

READ ALSO:പെരുമ്പാവൂരിലെ ലൈംഗികാതിക്രമം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് നാലാം തവണയാണ് പഞ്ചായത്ത് പിഴ ചുമത്തുന്നത്. മാലിന്യം തള്ളിയ ആളിനെ പിടികൂടുന്നതിന് തെളിവുകള്‍ നല്‍കിയ ആളിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് രണ്ടായിരത്തി അഞ്ഞൂറ് രൂപ പാരിതോഷികം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News