
കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ പരിപ്പ് കറി തയ്യാറാക്കാം ഞൊടിയിടയില്‍. നല്ല കുറുകിയ പരിപ്പ് കറി സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ചെറുപയര്‍ പരിപ്പ് -100 ഗ്രാം
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 5 എണ്ണം
വെളിച്ചെണ്ണ – 20 മില്ലീഗ്രാം
നാളികേരം – അരമുറി
ജീരകം – ¼ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
Also Read : വൈകിട്ട് ചായയ്ക്ക് ഒരു വെറൈറ്റി കിടിലന്‍ കട്‌ലറ്റ് ആയാലോ ? തയ്യാറാക്കാം ഞൊടിയിടയില്‍
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയില്‍ ചൂടാക്കുക
അതിന് ശേഷം ചൂടാക്കിയ ചെറുപയര്‍ പരിപ്പ് കഴുകിയെടുത്ത് മഞ്ഞള്‍പ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
പരിപ്പ് വെന്ത് കഴിയുമ്പോള്‍ അതില്‍ ജീരകം ചേര്‍ത്ത് ഇളക്കുക
അതിലേക്ക് നാളികേരം അരച്ചു ചേര്‍ത്ത് തിളപ്പിക്കുക.
കുറുകി വരുമ്പോള്‍ തീ കെടുത്തി വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കറിവേപ്പില തിരുമ്മി ഇടുക.
Also Read ; കുടംപുളിയിട്ട മീന്‍കറിക്ക് നാടന്‍ രുചി വേണോ ? ഇതൊന്ന് അരച്ച് ചേര്‍ത്ത് നോക്കൂ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

