കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി അഞ്ച് ദിവസത്തിനുശേഷം പിടിയിൽ

Main Accused Akbar Ali Arrested

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട്‌ ചെർപ്പുളശ്ശേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.

കൊച്ചി നഗരമധ്യത്തിൽ രണ്ട്‌ വിദ്യാർഥിനികളെ അതിക്രൂരമായാണ് അക്‌ബർ അലിയടക്കമുള്ളവർ വളഞ്ഞിട്ടാക്രമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം നടന്നത്. കലൂർ ജങ്ഷനടുത്ത്‌ ചക്കാലപ്പാടം റോഡിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്.

ALSO READ: ‘തീവണ്ടിയുടെ ഭിത്തിയിലും ശൗചാലങ്ങളിലും കമന്റിട്ടിരുന്നവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കമന്റിടുന്നത്’; രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിർക്കട്ടെയെന്ന് പി എസ് സഞ്ജീവ്

അക്രമി സംഘത്തിൽ രണ്ട്‌ സ്‌ത്രീകൾ ഉൾപ്പെട്ട പത്ത് പേരാണ് ഉണ്ടായിരുന്നത്. പ്രതികളെ കണ്ടെത്താനാകാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. അക്രമി സംഘത്തിന്‌ രക്ഷപ്പെടാൻ കഴിഞ്ഞതിലും മുഖ്യപ്രതിയെ അടക്കം പിടികൂടാനാകാത്തതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

The main accused in the Kaloor student attack case, Akbar Ali, has been arrested from Cherpulassery in Palakkad after five days on the run.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News