നമ്മുടെ കല്‍പന; ഫെബ്രുവരിയിലെ നോവുന്ന ഓര്‍മ!

തന്റെ സ്വപ്‌നങ്ങള്‍ക്ക് ആകാശം ഒരു അതിരല്ലെന്ന് കാട്ടി തന്ന ഇന്ത്യയുടെ അഭിമാനം കല്‍പന ചൗളയെ നമുക്ക് നഷ്ടമായിട്ട് 22 വര്‍ഷം. ഫെബ്രുവരി ഒന്ന് ഇന്ത്യയ്ക്കും ലോകത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നേദിവസം ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് തിരികെ വന്ന കൊളംബിയ സ്‌പേസ് ഷട്ടില്‍ തീപിടിച്ച് ആകാശത്ത് കത്തിനശിച്ചു. നാസയുടെ ഈ സ്‌പേസ്ഷട്ടിലില്‍ യാത്രകരായിരുന്ന ഏഴു പേരില്‍ ഒരാള്‍ കല്‍പനയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യന്‍ വംശജ. 1997ലാണ് ഈ നേട്ടം കല്‍പന കൈവരിക്കുന്നത്.

ALSO READ: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അയൽവാസി

ഹരിയാനയിലെ കര്‍ണാലില്‍ ജനിച്ച്, പഞ്ചാബ് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിരുദം നേടി യുഎസിലേക്ക കുടിയേറിയ കല്‍പന മരിക്കുമ്പോള്‍ വെറും നാല്‍പത് വയസായിരുന്നു പ്രായം.

ALSO READ: ‘കേന്ദ്ര ബജറ്റ് കേരളത്തോടുള്ള തരംതാണ രാഷ്ട്രീയ വിവേചനം’: ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്

1988ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡിയും നേടിയ കല്‍പന ബഹിരാകാശത്തേക്കുള്ള തന്റെ രണ്ടാം യാത്രയുടെ മടങ്ങിവരവിലാണ് 2003ല്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News