
കല്‍പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വലത് കാല്‍ തകര്‍ന്ന പട്ടികവര്‍ഗ കര്‍ഷകന്‍ വയനാട് നീര്‍വാരം അമ്മാനിയിലെ കോട്ടവയല്‍ തമ്പിക്ക് ചികിത്സച്ചെലവ് പൂര്‍ണമായും ലഭിക്കും. ചികിത്സച്ചെവല് കണക്കാക്കി തുക അനുവദിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 2017 ജൂണിലാണ് തമ്പിയെ കാട്ടാന ആക്രമിച്ചത്. പനമരത്തുനിന്നു സാധനങ്ങള്‍ വാങ്ങി രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറിച്യ വിഭാഗത്തില്‍പ്പെട്ട തമ്പി അപകടത്തില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന വലത് കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
അതേസമയം വന്യജീവി ആക്രമണങ്ങളില്‍ പരുക്ക് ഏല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്ത തീരുമാനിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിയമസഭാ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ ആറളത്ത് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ട്രൈബ്യൂണല്‍ തുടങ്ങുന്ന സാധ്യതകള്‍ പരിശോധിക്കുമെന്നും, ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിയമസഭ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here