
മൂന്ന് മാസമായിട്ടില്ല തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്രയും കല്യാണ്‍ ബാനര്‍ജിയും തമ്മിലുണ്ടായ പരസ്യമായ വാക്ക്‌പോര് നടന്നിട്ട്. സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ നടന്ന ബലാത്സംഗ കേസില്‍ കല്യാണ്‍ ബാനര്‍ജി നടത്തിയ വിവാദ പരാമര്‍ശമാണ് ഇപ്പോഴത്തെ വാക്ക്‌പോരിന് ആധാരം
മഹുവയുടെ വിമര്‍ശനത്തിന് എതിരെ അവരുടെ വ്യക്തി ജീവത്തെ പരാമര്‍ശിച്ചാണ് ബാനര്‍ജി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ബിജു ജനദാതല്‍ എംപി പിനാകി മിശ്രയെയാണ് ഇപ്പോള്‍ മഹുവ മൊയ്ത്ര വിവാഹം കഴിച്ചിരിക്കുന്നത്.
‘മഹുവ ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരികെ എത്തി എന്നോട് പോരടിക്കാന്‍ തുടങ്ങിയെന്നും എന്നെ സ്ത്രീവിരുദ്ധന്‍ എന്ന് കുറ്റപ്പെടുത്തുമ്പോള്‍, അവര്‍ പിന്നെ എന്താണ്? നാല്‍പത് വര്‍ഷത്തെ വിവാഹബന്ധം തകര്‍ത്താണ് അവര്‍ 65കാരനെ വിവാഹം കഴിച്ചത്. ആ സ്ത്രീയെ ഇവര്‍ ദ്രോഹിച്ചില്ലേ എന്നാണ് ബാനര്‍ജി തിരിച്ചടിച്ചത്. പാര്‍ലമെന്റിന്റെ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ പുറത്താക്കപ്പെട്ട ഒരു എംപി എന്നെ പഠിപ്പിക്കാന്‍ വരുന്നു. അവരാണ് യഥാര്‍ത്ഥ സ്ത്രീ വിരുദ്ധ.’ എന്നാണ് ബാനര്‍ജി തുറന്നടിച്ചത്.
ബാനര്‍ജിയും പാര്‍ട്ടി എംഎല്‍എയായ മദന്‍ മിത്ര എന്നിവര്‍ കൊല്‍ക്കത്ത ലോ കോളേജിലെ ബലാത്സംഗ കേസില്‍ നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടി ഇടപെടാതിരുന്നത് മഹുവ ചോദ്യം ചെയ്തതാണ് ബാനര്‍ജിയെ ചൊടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here