
തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. 2017ല്‍ അഖില്‍ അക്കിനേനിക്കൊപ്പം ‘ഹലോ‘ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണിയുടെ സിനിമ പ്രവേശനം. അതിന് ശേഷം മലയാളത്തിൽ വരനെ ആവശ്യമുണ്ട്, ഹൃദയം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് കുറിച്ച് സംസാരിക്കുകയാണ്. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് അങ്ങനെ അളവുകോലൊന്നും ഇല്ല. ഓരോ സിനിമകളിലൂടെയും കംഫര്‍ട്ട്സോണില്‍ നിന്നും പരിമിതികളില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് നടി പറയുന്നു. തല്ലുമാലയില്‍ തന്റെ വ്യക്തിത്വം തന്നെ താന്‍ മാറ്റിവച്ചുവെന്നും കാരണം ആ കഥാപാത്രം താനേ അല്ലെന്നും കല്യാണി കൂട്ടിച്ചേർത്തു.
Also read: ചരിത്രം കുറിച്ച് ദീപിക പദുക്കോണ്‍; ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടി
കല്യാണിയുടെ വാക്കുകൾ:
‘കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അങ്ങനെ അളവുകോലൊന്നും ഇല്ല. പക്ഷേ, ഓരോ സിനിമകളി ലൂടെയും കംഫര്‍ട്ട്‌സോണില്‍ നിന്നും പരിമിതികളില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച് ഒരു നായിക എന്ന നിലയില്‍ വളര്‍ന്ന് വരണം എന്ന് ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ ആഗ്രഹിച്ചിരുന്നു. ‘ഹൃദയ’ത്തിലൂടെ എനിക്ക് ഡബ് ചെയ്യാനുള്ള അവസരം കിട്ടി.
ബ്രോഡാഡിയില്‍ ലാലങ്കിളിന്റെ(മോഹന്‍ലാല്‍) കൂടെ അഭിനയിക്കുമ്പോള്‍ വളര്‍ന്നേ പറ്റൂ. ആ സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസും കിട്ടി. ‘തല്ലുമാലയില്‍’ എന്റെ വ്യക്തിത്വം തന്നെ ഞാന്‍ മാറ്റിവച്ചു. കാരണം ആ കഥാപാത്രം ഞാനേ അല്ല. ശേഷം മൈക്കില്‍ ഫാത്തിമയില്‍’ എന്റെ ഭാഷയില്‍ മാറ്റം വരുത്തി. ‘ആന്റണിയില്‍’ എനിക്ക് ശാരീരികമായും മാറ്റം വരുത്തേണ്ടിവന്നു. അങ്ങനെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അതിനായി സ്വയം മാറാന്‍ ശ്രമിക്കാറുണ്ട്,’ കല്യാണി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here