‘ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങൾ’ വീണ്ടും ഒന്നിക്കുന്നു, കമൽഹാസനും മണിരത്നവും നേർക്കുനേർ; ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങളാണ് സംവിധായകൻ മണിരത്‌നവും നടൻ കമൽ ഹാസനും. ഇരുവരും ഒന്നിച്ച നായകൻ എന്ന ചിത്രം തമിഴകത്തെ ക്ലാസിക് സിനിമയായിട്ടാണ് വാഴ്ത്തപ്പെടുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കമൽ ഹാസന്റെ 243 ആമത് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ALSO READ: എൻ്റെ ലൈംഗികതയെ ആദ്യമായി അംഗീകരിച്ചത് ഷാരൂഖ്, മറ്റുള്ളവർക്ക് അതൊരു തമാശയായിരുന്നുവെന്ന് കരൺ ജോഹർ

നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമൽ ഹാസനും മണിരത്നവും ഒന്നിച്ച നായകൻ എന്ന സിനിമ എക്കാലത്തെയും മികച്ച തമിഴ് സിനിമയാണ്. പല മലയാള ചിത്രങ്ങൾക്കും നായകനിലെ കഥാ സന്ദർഭം വഴിയൊരുക്കിയിട്ടുണ്ട്. ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് പോലും കമലിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും വലിയ പ്രതീക്ഷയാണ് പ്രേക്ഷർക്ക് സമ്മാനിക്കുന്നത്.

ALSO READ: ‘സൂര്യ സുധ കൊംഗാര വീണ്ടും ഒന്നിക്കുന്നു’, ചിത്രത്തിൽ ദുൽഖറും, വരുമോ സുരാറൈ പോട്ര് പോലെ മറ്റൊരു സിനിമ?

അതേസമയം, ഏറെ നാളായി ഷൂട്ടിംഗ് മുടങ്ങിക്കിടന്ന ശങ്കർ ചിത്രം ഇന്ത്യൻ 2 ആണ് കമൽ ഹാസന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഒന്നാം ഭാഗം വലിയ വിജയമായത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടിയും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിക്രം സിനിമയുടെ രണ്ടാം ഭാഗവും കമലിന്റേതായി പുറത്തിറങ്ങാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News