ആകാംഷയോടെ ആരാധകർ; ഉലകനായകന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

കമൽഹാസൻ നായകനാകുന്ന ‘ഇന്ത്യൻ 2’വിന്റെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ജൂണിൽ തിയേറ്ററുകളിൽ എത്തും.ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നു.’സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ എന്ന കുറിപ്പോടെ ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ച പോസ്റ്റർ പുറത്തുവന്നത്.

ALSO READ: ആശ്വാസം ചെറുതല്ല; മുൻ വർഷത്തേക്കാൾ റോഡപകടങ്ങൾ കുറവ്; കാരണങ്ങൾ എന്തെന്ന് വ്യക്തമാക്കി എംവിഡി

1996 ൽ ഇറങ്ങിയ കമൽഹാസൻ ചിത്രം ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’.കമൽഹാസനെ കൂടാതെ ഇൻഡ്യൻ 2 വിൽ കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, എന്നിവരും അഭിനയിക്കുന്നു.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്.

ALSO READ: കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണ്; അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News