‘മരണപ്പടുക്കയിലും മറക്കാത് കണ്മണിയെ’ പ്രണയിനികളിൽ ഏറ്റവും പ്രിയപ്പെട്ടവൾ ആര്? കമൽഹാസൻ പറയുന്നു

പ്രണയത്തിന് ജീവിതത്തിൽ ഒരിക്കലും ഒരന്ത്യമില്ല. അതിനെ പലവട്ടം അടയാളപ്പെടുത്തിയ നടനാണ് കമൽഹാസൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയിനിയെ കുറിച്ച് സംസാരിക്കുകയാണ് കമൽഹാസൻ. ഗൗതമിയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെയാണ് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയെ കുറിച്ചുള്ള കമലിന്റെ വിഡിയോയും ശ്രദ്ധ നേടുന്നത്. നദി ശ്രീവിദ്യയെ കുറിച്ചാണ് കമൽ പറയുന്നത്.

കമൽ ഹാസൻ പറഞ്ഞത്

ALSO READ: ‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

പ്രണയത്തിന് വെവ്വേറെ രൂപങ്ങളുണ്ട്. ഗൗതമി അതുപോലെയാണ്. ഇവര്‍ ജീവിതത്തില്‍ എന്റെ തുണയായി വരും എന്ന് ഒരിക്കലും കരുതിയിരുന്നവരല്ല. ആദ്യം കാണുമ്പോള്‍ ഒരു ഗ്ലാമര്‍ പെണ്‍കുട്ടി എന്ന് മാത്രമാണ് ചിന്തിച്ചത്. പക്ഷെ ഇവരോട് ഒരുമിച്ച് ഇടപഴകുമ്പോഴാണ് ഇവരെ മനസിലാകുന്നത്. അവരുടെ ഉള്ളിലുള്ള ചിന്തകളെന്താണെന്ന് അവര്‍ പുറത്ത് കാണിക്കില്ല. സാധാരണമായി ഇരിക്കും. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ ഒരു സൗഹൃദവും ഇന്ന് അത് ഒരു ബന്ധമായും വളര്‍ന്നു.

ALSO READ: ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസ്; മലയാള മനോരമയ്ക്ക് തിരിച്ചടി

ശ്രീവിദ്യയുമായുള്ള സിനിമ എടുക്കുമ്പോള്‍ എനിക്ക് 19 വയസാണ് പ്രായം. എന്റെ കഴിവുകളെ മനസിലാക്കി തന്നെ പ്രണയിനി എന്ന് തന്നെ പറയാം. അഭിനയത്തിനിടയില്‍ അത് പ്രണയമായി മാറിയതാണോ എന്നൊന്നും അറിയില്ല. പക്ഷെ ഒരിക്കലും മറക്കാന്‍ പറ്റാത്ത തരത്തില്‍ അത് അവസാനം വരെ രണ്ട് പേര്‍ക്കിടയിലും ഉണ്ടായിരുന്നു. എനിക്ക് വളരെ പ്രധാനപ്പെട്ട പ്രണയമാണ് അത്. കല്യാണത്തിലൊന്നും അവസാനിക്കേണ്ട ആവശ്യമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News