‘പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണം’: ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ച് കമൽ ഹാസൻ

വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു. 2018 ൽ കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ആളാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ. ലോകാരോഗ്യ സംഘടനയും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം നൽകി. ഐക്യരാഷ്ട്ര സഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തിലേക്ക് കെ കെ ശൈലജയെ ക്ഷണിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

ALSO READ: ലവ്, ലാഫ്റ്റർ, വാർ; കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ നായകനായി സൂര്യ

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്താൻ പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്; കേന്ദ്ര സർക്കാർ വേതനം പുതുക്കി നിശ്ചയിച്ചത് കേരളത്തെ സംബന്ധിച്ച് വിവേചനപരം: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News