എസ്‌എഫ്‌ഐ നേതാവില്‍ നിന്നും രാഷ്‌ട്ര തന്ത്രജ്ഞനായി രാജ്യത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാൾ: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽ ഹാസൻ

SITARAM

സിപി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ യെച്ചൂരിയുടെ ദുഃഖത്തിൽ അതിയായ ദുഖമുണ്ടെന്ന് അദ്ദേഹം കുറിച്ചു. എസ്‌എഫ്‌ഐ നേതാവില്‍ നിന്നും രാഷ്‌ട്ര തന്ത്രജ്ഞനായി രാജ്യത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയടക്കം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കമൽ കുറിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. ഭൗതിക ശരീരം മറ്റന്നാൾ ദില്ലിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ദില്ലി എകെജി ഭവനിലാണ് പൊതുദർശനം. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും.

ALSO READ: മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

നിലവിൽ ദില്ലി എയിംസ് മോർച്ചറിയിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരമുള്ളത്. നാളെ വൈകുന്നേരം ആറ് മണിക്ക് ഭൗതിക ശരീരം വസന്ത്കുഞ്ചിലെ വസതിയിലേക്ക് എത്തിക്കും. മറ്റന്നാൾ രാവിലെ എട്ട് മണിയോടെ ദില്ലി എകെജി ഭവനിലേക്ക് ഭൗതിക ശരീരം എത്തിക്കും. തുടർന്നാണ് പൊതുദർശനം. ശനിയാഴ്ച വൈകുന്നേരം ഭൗതിക ശരീരം എയിംസിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News