‘മമ്മൂക്ക ഭാഗ്യവാനാണ്, വലിയ സംതൃപ്തിയോടെയാകും ആ ഉമ്മ വിടവാങ്ങിയത്’; വേദനയില്‍ പങ്കുചേരുന്നുവെന്ന് കമല്‍ഹാസന്‍

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനവുമായി നടന്‍ കമല്‍ഹാസന്‍. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ ആ ഉമ്മയ്ക്കായെന്നും വലിയ സംതൃപ്തിയോടെയായിരിക്കും അവര്‍ വിടവാങ്ങിയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മമ്മൂട്ടിയുടെ വേദനയില്‍ പങ്കുചേരുന്നതായും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

‘പ്രിയപ്പെട്ട മമ്മൂക്ക, തങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ്. കാരണം ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരം കാണാന്‍ ആ ഉമ്മയ്ക്കായി. വലിയ സംതൃപ്തിയോടെയായിരിക്കും അവര്‍ വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. നിങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു’, കമല്‍ ഹാസന്‍ കുറിച്ചു.

Also Read: പതിവ് തെറ്റിക്കാതെ ഇത്തവണയും ഈദ് നമസ്‌കാരത്തിനെത്തി മമ്മൂട്ടി

ഇന്നലെയാണ് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ചെമ്പ് ജുമാ മസ്ജിദില്‍ ഇന്നലെ വൈകീട്ട് സംസ്‌കാര ചടങ്ങുകള്‍ നടന്നു. നിരവധി പേര്‍ മമ്മൂട്ടിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Also Read: ‘പോസ്റ്റ്മോര്‍ട്ടം ടേബിളിലെ മരവിച്ച ശരീരങ്ങള്‍’; എ.ഐ ക്യാമറകളെ സ്വാഗതം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here