‘രാസാക്കണ്ണ്’ പാടി വടിവേലു;കണ്ണ് നിറഞ്ഞ് കമല്‍ഹാസന്‍;വൈറലായി വീഡിയോ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വടിവേലു മുഴുനീള കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാരിശെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. ചിത്രത്തിനായി എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് ഈയിടയ്ക്ക് നടന്നു. ഈ ചടങ്ങില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സിനിമയില്‍ യുഗഭാരതി എഴുതി എ.ആര്‍ റഹ്മാന്‍ ഈണമിട്ട് വടിവേലു ആലപിച്ച ‘രാസാക്കണ്ണ്’ എന്ന് തുടങ്ങുന്ന ഗാനം ഓഡിയോ ലോഞ്ച് നടന്ന വേദിയില്‍ ഇരുവരും ചേര്‍ന്ന് ആലപിച്ചിരുന്നു. തമിഴ് നാടന്‍ ശൈലിയിലുള്ള ഗാനം കേള്‍ക്കുന്നവരുടെ മനസ് നിറയ്ക്കുന്നതാണ്. ‘മാമന്നൻ’ ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രധാന അതിഥിയായിരുന്നു കമല്‍ഹാസന്‍. ഹൃദയം കവരുന്ന വടിവേലുവിന്റെ ആലാപനം കേട്ട് കണ്ണുനിറഞ്ഞവരുടെ കൂട്ടത്തില്‍ ഉലകനായകന്‍ സാക്ഷാല്‍ കമല്‍ഹാസനും ഉണ്ടായിരുന്നു. പാട്ട് കേട്ട് വികാരനിര്‍ഭരനാകുന്ന കമല്‍ഹാസന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ വടിവേലുവിനൊപ്പം ഫഹദ് ഫാസിലും ഉദയനിധി സ്റ്റാലിനും പ്രധാന വേഷത്തില്‍ എത്തുന്നു. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരിശെല്‍വരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മാമന്നൻ’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe