”അയോധ്യയില്‍ അവകാശം ഉന്നയിക്കാന്‍ ബിജെപിക്കെന്ത് അവകാശം?” ; ചരിത്രം മറക്കരുതെന്ന് കമല്‍നാഥ്

ബിജെപിയുടെ അവകാശവാദത്തിന് എതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ മറുപടി. അയാധ്യയിലെ രാമക്ഷേത്രത്തിന്റെ
ക്രെഡിറ്റ് ബിജെപിക്ക് അവകാശപ്പെടാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇടപെടല്‍ മറക്കാന്‍ കഴില്ലെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന കമല്‍നാഥ് പറഞ്ഞു. രാജീവ് ഗാന്ധിയാണ് തര്‍ക്കത്തിലായിരുന്ന സ്ഥലത്ത് താല്‍കാലിക രാമക്ഷേത്രത്തിന്റെ പൂട്ടുകള്‍ ആദ്യം തുറന്നത്. ചരിത്രം മറക്കരുതെന്നും പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍നാഥ് പറഞ്ഞു.

ALSO READ: അദാനി കമ്പനിക്കെതിരായ ലേഖനം; മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഹിന്ദുത്വ അജണ്ടയുമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രചാരണം
നടത്തുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയെ കടന്നാക്രമിച്ചു. അയോധ്യയിലെ രാമക്ഷേത്രം ഒരു പാര്‍ട്ടിയുടെയോ ഒരാളുടെയോ സ്വന്തമല്ല. അത് രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ബിജെപിക്ക് അവരുടെ സ്വന്തം സ്വത്തായി രാമക്ഷേത്രത്തെ തട്ടിയെടുക്കാനാണ് താല്‍പര്യം. അവര്‍ സര്‍ക്കാരിന്റെ ഭാഗമാണ്. അവരുടെ പണം കൊണ്ടല്ല രാമക്ഷേത്രം പണിയുന്നത്. അത് സര്‍ക്കാരിന്റെ പണമാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

ALSO READ: കളമശ്ശേരി സ്‌ഫോടനക്കേസ്; ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് നടന്നു

മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രീലങ്കയില്‍ സീതാദേവിക്കായി ഒരു ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ അത് നിര്‍ത്തിവയ്ക്കുകയായിരുന്നെന്ന് കമല്‍നാഥ് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്‌കാരത്തിനും വിശ്വാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയെന്നത് ഏതൊരു പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

1991ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയില്‍ നിന്നാണ് രാജീവ് തന്റെ പ്രചാരണം ആരംഭിച്ചത്, ‘രാമരാജ്യം’ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തു. മസ്ജിദിന് കേടുപാടുകള്‍ വരുത്താതെ തര്‍ക്ക സ്ഥലത്ത് ക്ഷേത്രം പണിയുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ അവകാശപ്പെട്ടത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളും മരണങ്ങളും ഉണ്ടായി, അന്ന് നാശനഷ്ടങ്ങള്‍ തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. 1991-ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരസിംഹ റാവു സര്‍ക്കാര്‍, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം 1947 ആഗസ്ത് 15-ന് നിലനിന്നിരുന്നതുപോലെ തന്നെ തുടരുമെന്ന് നിയമനിര്‍മ്മാണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News