പ്രിയ നേതാവിനെ അവസാനമായി കാണാൻ വൻ ജനാവലി; കാനത്തിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര പുലർച്ചെയോടെയാണ് വീട്ടിൽ എത്തിയത്. പുലര്‍ച്ചെ കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് വീട്ടിലേക്ക് എത്തിയത്.

ALSO READ: ഈ ജന്മം എങ്ങനെ തകർത്തഭിനയിച്ചാലും ആ മഹാൻമാരുടെ അരികിൽ പോലും ഞാൻ വരില്ല; നവാസ് വള്ളിക്കുന്ന്

തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപയാത്രക്കൊടുവിലാണ് കാനത്തിന്‍റെ മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. പ്രധാന ജംഗ്ഷനുകളിൽ അടക്കം നിരവധിപേർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഇന്ന് മന്ത്രിമാരടക്കമുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തും.

ALSO READ: ഒമാനിൽ പ്രകൃതി ദത്ത ഔഷധങ്ങളുടെ വിൽപനക്ക്കർശന നിയന്ത്രണം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.

എന്‍ ഇ ബലറാമും പികെവിയും സി അച്ച്യുതമേനോനും പിന്നെ കാനവുമല്ലാതെ സിപിഐയില്‍ മാറ്റാരും മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനും നായകനുമാകുന്നതില്‍ കനത്തിന്റെ വിയോഗം രാജ്യത്തെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News