കണ്ടല സര്‍വീസ് സഹകരണ ബാങ്ക് അഴിമതി കേസ്: മുൻ പ്രസിഡന്‍റ് എന്‍ ഭാസുരാംഗന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

n bhasurangan

ണ്ടല സര്‍വീസ് സഹകരണ ബാങ്ക് അഴിമതി കേസില്‍ മുന്‍ പ്രസിഡന്‍റ് എന്‍ ഭാസുരാംഗന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് ഹൈക്കോടതിയുടെ നടപടി. സാമ്പത്തിക കുറ്റകൃത്യം വളരെ ഗൗരവ സ്വഭാവമുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും നേരത്തെ തന്നെ പ്രധാന വിമര്‍ശനം ഉയര്‍ന്ന കേസായിരുന്നു ഇത്.

Also read: എപ്സ്റ്റീൻ വിവാദം പുകയുന്നു; ഇന്ത്യയിലെ എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല

കണ്ടലയിലേത് ആഴത്തിലുള്ള ഗൂഡാലോചനയാണെന്നും തട്ടിപ്പിലൂടെ സംഭവിച്ചത് വളരെ വലിയ സാമ്പത്തിക നഷ്ടമാണെന്നും ഈ കേസില്‍ 2023ല്‍ ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. സാധാരണ കുറ്റകൃത്യങ്ങള്‍ പോലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

എന്‍ ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ അട്ടിമറിക്കും. മുന്‍കൂര്‍ ജാമ്യം ശരിയായ വിചാരണയെ അശക്തമാക്കുമെന്നായിരുന്നു അന്നത്തെ വിധിന്യായത്തിലെ നിരീക്ഷണം. ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് 2023ല്‍ ഭാസുരാംഗന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News